Latest Updates

ഇന്ത്യന്‍ വനിതാ ചെസില്‍ ചരിത്രമെഴുതി യുവ താരം ദിവ്യ ദേശ്മുഖ്. ഫിഡെ വനിത ചെസ് ലോകകപ്പ് കിരീടം ദിവ്യ സ്വന്തമാക്കി. ഫൈനലില്‍ ഇന്ത്യന്‍ താരം തന്നെയായ കൊനേരു ഹംപിയെ വീഴ്ത്തിയാണ് ദിവ്യയുടെ കിരീടധാരണം. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലെത്തിയത്. ചരിത്രത്തിലെ ആദ്യ വനിതാ ചെസ് ലോക കിരീടവും ഇന്ത്യ സ്വന്തമാക്കി. ക്ലാസിക്കല്‍ ഗെയിമുകള്‍ രണ്ടും സമനിലയില്‍ അവസാനിച്ചിരുന്നു. വിജയിയെ നിര്‍ണയിച്ചത് ടൈ ബ്രേക്കറിലാണ്. 1.5- 0.5 എന്ന സ്‌കോറിലാണ് ദിവ്യ വിജയിച്ചത്.

Get Newsletter

Advertisement

PREVIOUS Choice